ഓടുന്ന കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് മധ്യവയസ്ക തെറിച്ചു വീണു: ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വൈത്തിരിയിൽ
കെ എസ് ആർ ടി സി ബസിൽ നിന്നും തെറിച്ചു വീണ് മധ്യവയസ്കക്ക് പരിക്കേറ്റു.
വൈത്തിരി തളിമല സ്വദേശിനി ശ്രീവള്ളി (55) ക്കാണ് പരിക്കേറ്റത്.. തലക്ക് സാരമായ പരിക്കേറ്റ ഇവരെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മെഡിക്കൽ കോളേജിലെക് കൊണ്ട് പോവുകയും ചെയ്തു.
വൈത്തിരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകാൻ സ്റ്റാൻഡിൽ നിന്നും ബസ് കയറിയതാണ് ഇവർ എന്നാൽ ഹൈഡ്രോളിക് ഡോർ ആയിട്ടും അടക്കാതെ ബസ് മുന്നോട്ടെടുക്കവേ ബസിൽ നിന്നും ശ്രീവള്ളി റോഡിലേക് തെറിച്ചു വീഴുകയായിരുന്നുവെന്ന് സമീപത്തെ കടയിൽ നിന്നും ലഭിച്ച സി സി ടി വി ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. തൊട്ടുപിന്നാലെ സ്വകാര്യ ബസ് തട്ടാതെ തലനാരിഴക്കാണ് രക്ഷെപെട്ടത്





Leave a Reply