ശോഭയുടെ മരണം: സത്യം പുറത്ത് കൊണ്ടുവരാൻ പോരാടുമെന്ന് എസ്.ടി. മോർച്ച സംസ്ഥാന അധ്യക്ഷൻ
മാനന്തവാടി : കുറുക്കൻമൂല, കളപ്പുര ആദിവാസി കോളനിയിലെ ശോഭയുടെ മരണത്തിൽ ഏറെ ദുരൂഹതയുള്ളതായി എസ്.ടി. മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കെ .. മോഹൻ ദാസ് . മരണപ്പെട്ട ശോഭയുടെ വീട് സംന്ദർശിച്ച അദ്ധേഹം കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാത്ത പക്ഷം കലക്ടർക്കും ,വകുപ്പ് മന്ത്രിക്കും,പട്ടിക വർഗ്ഗ കമ്മീഷനടക്കം പരാതി കൊടുക്കുമെന്നും, യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരുന്നതിന് ഏതറ്റം വരെയും കൂടെനിൽക്കുമെന്ന് ബന്ധുക്കൾ ഉറപ്പ് നൽകി ,വിൽഫ്രഡ് മുതിരക്കാലായിൽ,മാത്യു ഊത്തുകുഴിയിൽ ,പ്രദീപ് തോൽപ്പെട്ടി, സരിത്ത് തൃശ്ശിലേരി എന്നിവർ ഒപ്പമുണ്ടായിരുന്നു.





Leave a Reply