September 4, 2026

സ്‌കോളര്‍ഷിപ്പ് വിതരണം 12-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും  ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡിന്റെയും സ്‌കോളര്‍ഷിപ്പിന്റെയും വിതരണോദ്ഘാടനം ഫെബ്രുവരി 12 ന് വൈകുന്നേരം 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍ അജി ബഷീര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനതല കലാ-കായികമേളയില്‍ വിജയികളായവരെ ചടങ്ങില്‍ അനുമോദിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *