June 14, 2026

വനം വന്യജീവി ഫോട്ടോ പ്രദര്‍ശനം തുടങ്ങി.

0
pic.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:  മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫോട്ടോഗ്രാഫര്‍  ഫ്രാന്‍സിസ് ബേബിയുടെ വനം വന്യജീവി  ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കോളേജില്‍ നടക്കുന്ന മല്‍ഹാര്‍ ഫെസ്റ്റിന്റെ ഭാഗമായി സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ന്യൂഫെസ്റ്റിലാണ് പ്രദര്‍ശനം ഒരുക്കിയത്.  മുപ്പതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. നാലാം തവണയാണ് ഫ്രാന്‍സിസ് ബേബിയുടെ ഫോട്ടോ പ്രദര്‍ശനം കോളേജില്‍ നടക്കുന്നത്.  കോളേജ് ഹിന്ദി വിഭാഗം അധ്യക്ഷന്‍ ഡോ. രാകേഷ് കാലിയ  ഉദ്ഘാടനം ചെയ്തു.  സുവോളജി വിഭാഗം അധ്യക്ഷ ഡോ. മേഴ്‌സി  ഇഗ്നേഷ്യസ്, ഡോ. ജോസഫ് കെ.ജോബ്, കെ.കെ. അനുപമ, കെ.കെ. ജെയിംസ്, കെ.സി. റോസ് മേരി തുടങ്ങിയവര്‍ സംസാരിച്ച പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *