May 18, 2024

വയനാട് ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുളള നെഹ്‌റുയുവ കേന്ദ്രയുടെ അവാര്‍ഡ് കൊയിലേരി ഉദയ വായനശാലയ്ക്ക്.

0

മാനന്തവാടി: ജില്ലയിലെ മികച്ച യൂത്ത് ക്ലബ് അവാര്‍ഡ് കൊയിലേരി ഉദയ വായനശാലയ്ക്ക്. രണ്ടാം തവണയാണ് ഈ അവാര്‍ഡ് ഉദയയെ തേടിയെത്തുന്നത്. മികച്ച് വായനശാല പ്രവര്‍ത്തനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് 25000 രൂപയും പ്രശംസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് കൊയിലേരി ഉദയവായനശാലയ്ക്ക് ലഭിച്ചത്. ഉദയ ഫുട്‌ബോളിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പദ്ധതികളാണ് ഉദയ ഇതിനകം നടപ്പിലാക്കി കഴിഞ്ഞത്. മാനന്തവാടി നഗരസഭ പരിധിയിലെ കൊയിലേരി പ്രദേശത്താണ് ഈ ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത്. കിടപ്പ് രോഗികള്‍ക്ക് അന്നവും മരുന്നും, വൃക്കരോഗികള്‍ക്ക്
ഡയാലിസിസ് സഹായം, യൂത്ത് മോട്ടിവേഷന്‍ ക്യാമ്പുകള്‍, നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റുകളും, സോളാര്‍ ലൈറ്റുകളും എല്ലാം വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നല്‍കുവാന്‍ ഉദയയ്ക്ക് കഴിഞ്ഞു. 8000ത്തില്‍ പരം പുസ്തകങ്ങള്‍ ഉളള ഈ ഗ്രാമീണ വായനശാല സ്ഥലപരിമിതകള്‍ക്കുളളില്‍ നിന്നുമാണ് പൊതുജന പങ്കാളിത്തതോടെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏതാനും മാസംമുമ്പ് സംസ്ഥാന ലൈബ്രറികൗണ്‍സിലിന്റെ ജില്ലയിലെ മികച്ച പാലിയേറ്റീവ് പുരസ്‌ക്കാരവും ഉദയയെ തേടിയെത്തി.അവാര്‍ഡ് സ്വീകരണം ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ഉദയ പ്രവര്‍ത്തകര്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *