June 14, 2026

കേന്ദ്ര അവഗണനയെ പ്രതിരോധിക്കുന്ന ജനകീയ ബജറ്റ് ; വിജയൻ ചെറുകര

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: രാഷ്ട്രീയ വിരോധത്താൽ സംസ്ഥാനത്തിനും ജില്ലക്കും പദ്ധതികളും, പണവും കേന്ദ്ര സർക്കാർ അനുവദിക്കാതിരുന്നപ്പോൾ ജില്ലയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പദ്ധതികൾക്കായി പണം മാറ്റി വെച്ച ജനകീയ ബജറ്റാണ് സംസ്ഥാന ധന മന്ത്രി അവതരിപ്പിച്ചതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ വീണ്ടും എല്ലാ വിധ പിൻതുണകളും ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയുടെ മുഖഛായ തന്നെ മാറ്റുന്ന മലബാർകാപ്പിക്കും, കാർബൺ ന്യൂട്രൽ പദ്ധതിക്കും 500 കോടി രൂപ കണാക്കാക്കിയിരിക്കുന്നു. ബ്രാന്റ് കാപ്പിയുടെയും, പഴ വർഗങ്ങളുടേയും സംസ്കരണം ഉൽപ്പെടുന്ന രീതിയിൽ കിൻഫ്രയുടെ 100 ഏക്കറിൽ 150 കോടി രൂപയുടെ മെഗാ ഫുഡ് പാര്‍ക്ക് 2020-211നിർമാണം ആരംഭിക്കുന്നത് ജില്ലയുടെ ചരിത്ര നേട്ടമായിരിക്കും. തുരങ്ക പാതയുടെ ഡി പി ആർ തയാറാക്കി ഇരിക്കുന്നു. മെഡിക്കൽ കോളേജിനായി കിഫ്ബിയിൽ നിന്ന് പണം അനുവദിക്കുമെന്നും, വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി കൂടുതൽ തുക ഉൾപ്പെടുത്തിയതും വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസമാകുമെന്നും വിജയൻ ചെറുകര പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *