June 14, 2026

വയനാടൻ കാർഷിക മേഖലയെ നിരാശപ്പെടുത്തിയ ബജറ്റ്: സ്വതന്ത്ര കർഷക സംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രണ്ടു മഹാ പ്ര ളയങ്ങളിൽ തകർന്നടിഞ്ഞ  വയനാടൻ കാർഷിക മേഖലയെ തീർത്തും നിരാശപ്പെടുത്തുന്നതാണ് കേരള ബജറ്റെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി.അസൈനാർ ഹാജിയും ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസും അഭിപ്രായപ്പെട്ടു. കർഷകർക്ക്  ആശ്വാസകരമായി യാതൊന്നും ബജറ്റിലില്ല. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ ഒരു വർഷം പാഴാക്കിയ സർക്കാർ വീണ്ടും ആ പദ്ധതികൾ തന്നെ ഈ ബജറ്റിലും ആവർത്തിക്കുകയാണ് ചെയ്തത്. മലബാർ ബ്രാൻഡ് കോഫി, കാർബൺ ന്യൂട്രൽ പദ്ധതി, മെഗാ ഫുഡ് പാർക്ക് തുടങ്ങിയവ കഴിഞ്ഞ വർഷവും പ്രഖ്യാപിച്ച പദ്ധതികളാണ്. തകർന്ന കാർഷികമേഖല പുനരുദ്ധരിക്കാനും കർഷകർക്ക് താങ്ങാവാനും യാതൊരു പുതിയ പദ്ധതിയും ബജറ്റിൽ അനുവദിച്ചിട്ടില്ല. 2000 കോടിയുടെ പാക്കേജ് പറഞ്ഞു വയനാട്ടുകാരെ മോഹിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്. വയനാട് ജില്ലയിൽ നടന്നുവരുന്ന  പദ്ധതികളാണ് പാക്കേജിലുള്ളത്. കിഫ്ബി പദ്ധതി 719 കോടി, മലബാർകാപ്പി, മെഗാ ഫുഡ് എന്നിവക്ക് 650 കോടി, റീ ബിൽഡ് കേരള 214 കോടി ഉൾപ്പെടെയുള്ള തുകയാണ് പാക്കേജിന് അനുവദിച്ചത്. സർക്കാറിൽ നിന്ന് കർഷക സൗഹൃദ ബജറ്റ് പ്രതീക്ഷിച്ച വയനാടൻ കാർഷിക മേഖലയെ ബജറ്റ് നിരാശപ്പെടുത്തിയിരിക്കയാണെന്നും അവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *