April 23, 2026

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിനശിച്ചു: യാത്രക്കാരന് ഗുരുതര പരിക്ക്.

0
IMG_20200208_181501.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട് കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍  അപകടത്തില്‍ വാഹനം കത്തിനശിച്ചു.കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബൈക്കും മാനന്തവാടി ഭാഗത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.അപകടം ഉണ്ടായ ഉടന്‍ ബൈക്കില്‍ തീ ആളിപിടിക്കുകയായിരുന്നു.
 
ബൈക്ക് യാത്രക്കാരന്‍ ഇടിയുടെ അഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു പോയി.മാനന്തവാടി സ്വദേശികളുടേതാണ് അപകടത്തില്‍പെട്ട കാര്‍. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ പുളിയാര്‍മല സ്വദേശി സ്വരൂപിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്  കൊണ്ടുപോയി. ശനിയാഴ്ച  ഉച്ചക്കായിരുന്നു അപകടം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *