April 27, 2024

കൊറോണ: വിദേശത്തു നിന്നുള്ളവരുടെ വിവരം അറിയിക്കണം

0
ജില്ലയിലെ റിസോർട്ട് , ഹോം സ്റ്റേ, ഹോട്ടൽ , സർവീസ് വില്ല  എന്നിവയിൽ  വിദേശ രാജ്യങ്ങളിൽ നിന്നുള്ള  സഞ്ചാരികൾ താമസിക്കുന്നുണ്ടെങ്കിൽ വിവരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ നൽകണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.  കൊറോണ വൈറസ് പ്രതിരോധത്തിന്റെ  ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്.   ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ്, ഫ്രാൻസ്, ജപ്പാൻ  എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സഞ്ചരികൾ റൂമെടുത്ത ഉടനെ തന്നെ  04936 202134, 9446072134  എന്നീ നമ്പറുകളിലോ   info@dtpcwayanad.com എന്ന ഇമെയിൽ വിലാസത്തിലോ  തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ  നിർബന്ധമായും  അറിയിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *