സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചു: കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാതെയും, ശമ്പള പരിഷ്കരണത്തിന് തുക വകയിരുത്താതെയും, ഇടക്കാലാശ്വാസം നിഷേധിച്ചും, വിവിധ വകുപ്പുകളിൽ തസ്തികകൾ വെട്ടിക്കുറക്കാൻ ശുപാർശ ചെയ്തും ജീവനക്കാരെ പാടെ അവഗണിക്കുകയും വഞ്ചിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി താലൂക്ക് ഓഫീസിന് മുൻപിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി .വിശദീകരണ യോഗം ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറർ കെ.ടി.ഷാജി , സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ ആർ. പി. നളിനി ,എം.എ.ബൈജു ,സിനീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു .അബ്ദുൾ ഗഫൂർ ,ജംഷീർ പി ., ബേബി പി.യു.,ശരത്ത് എന്നിവർ പ്രകടനത്തിന് നേതൃത്ത്വം നൽകി .





Leave a Reply