May 19, 2024

റവന്യു ഭൂമിയില്‍ നിന്നും മരം മുറിച്ചു കടത്തുന്നതായി പരാതി.

0
Img 20200210 Wa0094.jpg
വെള്ളമുണ്ട;ബാണാസുരമലയുടെ ഭാഗമായ വെള്ളമുണ്ട മംഗലശ്ശേരി മലയില്‍ നിന്നും അനധികൃതമായി മരം മുറുച്ചു കടത്തുന്നു.ആദിവാസിവിഭാഗങ്ങള്‍ കൈവശം വെച്ചു വരുന്ന റവന്യുഭൂമിയില്‍ നിന്നാണ് ചെറുതും വലുതുമായ മരങ്ങള്‍ മുറിച്ചു കടത്തുന്നത്.പുളിഞ്ഞാല്‍തോടിന്റെ ഉത്ഭവ സ്ഥലം കൂടിയായ  മംഗലശ്ശേരി മലമുകളില്‍ നിന്നും മാസങ്ങളോളമായി ചെറുതുംവലുതുമായി ഇരുപതിലധികം മരങ്ങളാണ് യാതൊരു അനുമതിയുമില്ലാതെ മുറിച്ചുകടത്തിയിരിക്കുന്നത്.കാട്ടുനായ്ക്ക,പണിയവിഭാഗക്കാര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും പടിഞ്ഞാറെത്തറയില്‍ നിന്നുള്ള മരക്കച്ചവടക്കാരനാണ് നിസാരവിലനല്‍കി മരം മുറിക്കുന്നത്.പകല്‍മുറിച്ചിടുന്ന മരങ്ങള്‍ രാത്രിയില്‍ ട്രാക്ടറില്‍ കടത്തുകയാണ് ചെയ്യുന്നത്.ചടച്ചി,കുമുദ്,വട്ട തുടങ്ങിയ മരങ്ങളാണ് ബാണാസുരയുടെ താഴ്ഭാഗത്ത് അവശേഷിക്കുന്നത്.ഇവയാണ് പ്ലൈവുഡ് നിര്‍മാണ മില്ലുകളിലേക്ക് മുറിച്ചുകടത്തുന്നത്.റവന്യുവകുപ്പിന്റെയും വനം വകുപ്പിന്റെയും അനാസ്ഥയാണ് മരംമുറിച്ചുകടകത്തുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്.വെള്ളമുണ്ട റീസര്‍വ്വെ 576 നമ്പറില്‍ പെട്ട പതിച്ചുനല്‍കാത്ത ഭൂമിയിലെ മരങ്ങളും പുറമ്പോക്കിലെ മരങ്ങളുമാണ് മുറിച്ചു നീക്കി കടത്തിയിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *