April 21, 2026

സൈക്ലോത്തോൺ സൈക്കിൾ റാലി സംഘടിപ്പിച്ചു

0
IMG-20200210-WA0131.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആർദ്രം ജനകീയ ക്യാമ്പയിനിന്റെ  ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ,ആരോഗ്യ  വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റേയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ മീനങ്ങാടി മുതൽ കൽപ്പറ്റ വരെ സൈക്ലോത്തോൺ സൈക്കിൾ റാലി സംഘടിപ്പിച്ചു. ആരോഗ്യ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങളും, വ്യായാമത്തിന്റെ ആവശ്യകതയും സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമായാണ്  സൈക്ലോത്തോൺ സംഘടിപ്പിച്ചത്. മീനങ്ങാടി ഫേമസ് ബേക്കറി പരിസരത്തു നിന്നും ആരംഭിച്ച റാലിയിൽ 150ൽപ്പരം കുട്ടികളും, പ്രഫഷണൽ സൈക്ലിസ്റ്റുകളും പങ്കെടുത്തു. മീനങ്ങാടി എച്ച്.എസ്.എസ്, കാക്കവയൽ എച്ച്.എസ്.എസ്, മുട്ടിൽ WOVHSS, പിണങ്ങോട് WOHSS,  എസ്.കെ.എം.ജെ.എച്ച്.എസ്എസ്, മുണ്ടേരി HSS  എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. കാലത്ത് 8.45ന് വയനാട് ജില്ലാ ആർ.ടി.ഒ. ശ്രീ.എം.പി.ജെയിംസ് ഫ്ലാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ചു. ചടങ്ങിന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമീഷണർ പി.ജെ.വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബീനാ വിജയൻ, സ്പോർട്ട് സ് കൗൺസിൽ വൈസ് പ്രസിഡണ്ട്  സലീം കടവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ആരോഗ്യ ഭക്ഷ്യസുരക്ഷാ സന്ദേശങ്ങൾ വഹിച്ച സൈക്കിളുകളിൽ പ്രായഭേദമന്യേ ആളുകൾ പങ്കെടുത്തു -. RTO യുടെ നേതൃത്വത്തിലുള്ള ജില്ലയിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ റാലി വളരെ അച്ചടക്കത്തോടെ നിയന്ത്രിച്ചു. തുടർന്ന് മുട്ടിൽ കഫേ ഖത്തർ ഹോട്ടൽ പരിസരത്ത് ഹോട്ടൽ ആന്റ് റസ്റ്റാന്റ് അസോസിയേഷൻറെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡണ്ട് സാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ മേഖലാ പ്രസിഡണ്ട് ഹൈദ്രൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഘു ഭക്ഷണത്തിന് ശേഷം റാലി മുട്ടിൽ പ്രദേശങ്ങളിലെ പൊതു ജനങ്ങളുടേയും, വിദ്യാർത്ഥികളുടേയും ആദരം ഏറ്റുവാങ്ങി കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടേയും, വ്യാപാരികളുടേയും, പൊതുജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ അവർകൾ, എ.ഡി.എം .  തങ്കച്ചൻ ആന്റണി, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനൻ എന്നിവർ സൈക്കിൾ റാലിയെ അഭിസംബോധന ചെയ്ത് ആശംസകൾ അർപ്പിച്ചു. തുടർന്ന് കൽപ്പറ്റ പുതിയ ബസ്റ്റാന്റിൽ അവസാനിച്ച സൈക്ലോത്തോണിന്റെ സമാപന സമ്മേളനം ഡി. എം. ഒ. ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ അഡീഷണൽ പോലീസ് സൂപ്രണ്ട് . കെ കെ  കെ മൊയ്തീൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്ട് സ് കൗൺസിൽ പ്രസിഡണ്ട്  മധു മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ, ബി അഭിലാഷ്  സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്ക് സമ്മാനദാനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി .സുബൈർ എളകുളം,. സാജിത് എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിന് ജില്ലാ മാസ് മീഡിയാ ഓഫീസർ കെ. ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി. സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന സന്ദേശവും, ചിട്ടയായ വ്യായാമത്തിന്റെ ആവശ്യകതയും  റാലിയിലൂടെ മുഴുവൻ ആളുകളിലും എത്തിക്കുവാൻ കഴിഞ്ഞു എന്ന് സംഘാടകർ അറിയിച്ചു. മുഴുവൻ ആളുകൾക്കും, വിദ്യാർത്ഥികൾക്കും, ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലീഫ് ലെറ്റുകളും വിതരണം നടത്തി. റാലിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവർ തുടങ്ങി മുഴുവൻ ആളുകൾക്കും സർട്ടിഫിക്കറ്റും   മെഡലും നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *