April 21, 2026

ലൂക്ക ക്വിസ്സ്: ടോട്ടം റിസോഴ്‌സ് സെന്റർ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

0
IMG-20200210-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
യൂണിസെഫിന്റെ സഹകരണത്തോടെ പാലക്കാട് ഐ. ആർ. ടി. സി., കേരളത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലൂക്ക ക്വിസ്സ് 2.0 ടോട്ടം റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ കണിയാംപറ്റ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. 
നിത്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ സ്കൂൾ കുട്ടികളെ പ്രേരിപ്പിക്കുക, അതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ടോട്ടം റിസോഴ്‌സ് സെന്ററുമായി ചേർന്നാണ് ക്വിസ് സംഘടിപ്പിക്കുന്നത്. വയനാട്ടിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ തുടർ ദിവസങ്ങളിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:
അജ്മൽ ബാസിൽ (പ്രോജക്ട് അസ്സോസിയേറ്റ്)
ഫോൺ: 7306036902
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *