April 20, 2026

ഉദയ ഫുട്ബോൾ: ആദ്യ സെമിയിൽ ഇന്ന് തീപാറും പോരാട്ടം.

0
IMG-20200211-WA0076.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഉദയ കൊയിലേരിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന് മുതൽ, മെഡിഗാർഡ് അരീക്കോടും ഉഷ എഫ് സി തൃശൂരും ഇന്ന് രാത്രി ഏറ്റുമുട്ടും,, നാളെ ലിൻഷ മെഡിക്കൽ മണ്ണാർക്കാടും സൂപ്പർ സ്റ്റുഡിയൊ മലപ്പുറവും മാറ്റുരക്കും 16 കളികൾ അവസാനിച്ചപ്പോൾ ഗാലറികളിലെ ആവേശപ്പെരുമഴ ഫുട്ബാൾ പ്രേമികൾക്ക് ഉത്സവ ലഹരിയായി, ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് സ്പോൺസർ ചെയ്യുന്ന 166666 രൂപ പ്രൈസ് മണിക്കും ,മൈക്കിൾ ഫ്രാൻസിസ്, മറിയം മൈക്കിൾ ഫ്രാൻസിസ് എന്നിവരുടെ സ്മരണാർഥം നൽകുന്ന എവർറോളിംഗ് ട്രോഫി ക്കും വേണ്ടി 20 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്, സുപ്രസിദ്ധ സിനിമാ താരങ്ങളായ ടൊവിനൊ തോമസ്, ഹരിശ്രീ അശോകൻ, അജു വർഗീസ്, ഫെമിനാ ജോർജ്, പി.കെ റോജി, ബിജുക്കുട്ടൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ, ഷെല്ലി, സ്നേഹ ബാബു, മാസ്റ്റർ വസിഷ്ഠ്,പ്രശസ്ത ഫിലിംനിർമ്മാതാവ് സോഫിയാ പോൾ (ബാംഗ്ളൂർ ഡെയ്സ്) സംവിധായകൻ ബേസിൽ ജോസഫ് തുടങ്ങി കലാരംഗത്തെ പ്രഗൽഭർ ഗ്രൗണ്ടിലെത്തി കളിക്കാരെയും കാണികളെയും ആവേശഭരിതരാക്കി,,, ജീവ കാരുണ്യ രംഗത്ത് ശക്തമായ പ്രവർത്തനങ്ങളാണ് ടീം ഉദയ പ്ലാൻ ചെയ്തിട്ടുള്ളത്,, കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ ആശുപത്രി ഡയാലിസിസ് യൂനിറ്റിലേക്ക് 2.40000, രൂപയുടെ റിഷി ഗ്രൂപ്പ് മൈസൂരിന്റെ ചെക്ക് സ്പന്ദനം ചെയർമാൻ ബാബു ഫിലിപ്പ് കുടക്കച്ചിറ ടീം ഉദയ ചെയർമാൻ ജോണി അറക്കലിന് കൈമാറി, കമ്മനമോഹനൻ നന്ദി പറഞ്ഞു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *