May 5, 2024

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ജീവനി പദ്ധതി ആരംഭിച്ചു.

0
Wyd Jeevani.jpg

പടിഞ്ഞാറത്തറ:  കൃഷിഭവന്‍, പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 73 കര്‍ഷകരുടെ 40ല്‍ ഹെക്ടറിലധികം സ്ഥലത്ത് ജൈവ രീതിയില്‍ ഉഴുന്ന്, പയര്‍, ചോളം, വിവിധ ഇനം പച്ചക്കറികള്‍ കൃഷി ചെയ്തു. ഇതില്‍ 25 ഹെക്ടര്‍ സ്ഥലത്തെ പയര്‍ കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സതിവിജയന്‍ അധ്യക്ഷത വഹിച്ചു. 
    വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തിനി ഷാജി, പഞ്ചായത്തംഗം സിന്ധു പുറത്തൂട്ട്,അസി.കൃഷി ഓഫീസര്‍മാരായ അഷ്‌റഫ് പി എച്ച്, സിറാജ് കെ പി പ്രസംഗിച്ചു. കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ എലിസബത്ത് പൊന്നൂസ് പദ്ധതി അവതരണം നടത്തി.കൃഷി ഓഫീസര്‍ ശ്രീകാന്ത് കെടി സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി ജോസ് കുഴിവേലില്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *