May 5, 2024

ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു.

0
04.jpg
കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വൈത്തിരി താലൂക്ക് സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു. പങ്കാളിത്തംകൊണ്ട് ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ മഹാസംഗമവേദിയായി തീര്‍ന്നു സമ്മേളനം. ജൂബിലി സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ.കെ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാലം ഗ്രന്ഥശാലകളുടെ ഇടപെടലുകളും ചുമതലകളും എന്ന വിഷത്തെ ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. വിജ്ഞാന വിസ്ഫോടനത്തിന്‍റെ കാലത്ത് ഗ്രന്ഥശാലകള്‍ വിജ്ഞാനത്തിന്‍റെ സംഭരണ വിതരണ കേന്ദ്രങ്ങളായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കളെ ഗ്രന്ഥശാലകളിലേക്ക് എത്തിക്കുന്നതിനായി ആധുനിക വായനയുടെതലങ്ങള്‍ ഗ്രന്ഥശാലയില്‍ സജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്  ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പോക്കര്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം നേടിയ ജനത ലൈബ്രറി & റീഡിംഗ് റൂം കരണിക്കും താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം നേടിയ യങ്മെന്‍സ് ക്ലബ്ബ്  & പ്രതിഭാ ഗ്രന്ഥാലയം കൊളവയലിനും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ വി കുഞ്ഞികൃഷ്ണന്‍ സമ്മാനിച്ചു. ഗാന്ധി നൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരായ അമ്പത്തിനാല് പേരെ ഖാദി വസ്ത്രം നല്‍കി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം വേണു മുള്ളോട്ട്, സംസ്ഥാനല ലൈബ്രറി കൗണ്‍സില്‍ അംഗം കെ വിശാലാക്ഷി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബാബുരാജ് സ്വാഗതവും പ്രസിഡന്‍റ് കെ എന്‍ ഗോപിനാഥന്‍ അദ്ധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് വയനാട് ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍ ജോയിന്‍റ് സെക്രട്ടറി എ കെ രാജേഷ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി സാജിത എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എ കെ മത്തായി സ്വാഗതവും പി ശിവദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംസ്കാരം ജനാധിപത്യം ദേശീയത എന്ന വിഷയത്തില്‍ എന്‍ ജെ ശ്രീചിത്രന്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി കെ എം രാഘവന്‍, കെ ശിവദാസന്‍ എം വി ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസര ലൈബ്രറി പടിഞ്ഞാറത്തറ, ദര്‍ശന ലൈബ്രറി ചീക്കല്ലൂര്‍ എന്നീ ഗ്രന്ഥശാലകളിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *