April 19, 2026

സുസ്ഥിര ഭൂജല വികസനം ഏകദിന സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുസ്ഥിര ഭൂജല വികസനം ജന പങ്കാളിത്തതോടെ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ , വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിഷയത്തില്‍ സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റും ഭൂജല വകുപ്പ് ജില്ലാ ഓഫീസറുമായ ഡോ.ലാല്‍ തോംസണ്‍ ക്ലാസെടുത്തു. ഭൂജല വകുപ്പ് ജില്ലാ അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് കബീര്‍ തെക്കേടത്ത്, ഡ്രില്ലര്‍ എം.എം.ദീപു തുടങ്ങിയവര്‍ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *