September 5, 2026

വയോജനങ്ങളോടുള്ള അവഗണനയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം

0
IMG-20200212-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ :
വയോജനങ്ങളോടുള്ള  അവഗണനയ്ക്കെതിരെ സമരം ശക്തമാക്കുമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം….. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു…..
വയോജനങ്ങളെ  അവഗണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  സമരം ശക്തമാക്കുമെന്ന് 
ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു മാസമായിട്ടും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തിട്ടില്ല. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന വയോജനങ്ങൾ പട്ടിണിയിൽ ആണെന്നും മാസ്റ്ററിഗിങ്ങിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി തുടരുകയാണെന്നും പെൻഷൻ അന്വേഷിച്ച് വയോജനങ്ങൾ പഞ്ചായത്തുകളിലും ബാങ്കുകളിലും കയറിയിറങ്ങി നടക്കുകയാണെന്നും സമ്മേളനത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി കർഷകപെൻഷൻ അപേക്ഷിച്ചവർക്ക്  നൽകാൻ നടപടി ആയിട്ടില്ല. പിന്നോക്ക ജില്ലയായ വയനാട്ടിൽ വയോമിത്രം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യവും പരിഗണിച്ചിട്ടില്ല. പ്രളയവും വന്യമൃഗശല്യം ജീവിതം ദുസ്സഹമാക്കി വയനാട്ടിലെ വയോജനങ്ങളിൽ അർഹതപ്പെട്ടവർക്ക് പോലും പെൻഷൻ കൊടുക്കാത്ത നിലപാടിനെതിരെ ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകാനാണ്  സമ്മേളനം തീരുമാനിച്ചത്.    ജില്ലാ പ്രസിഡൻറ് കെ വി മാത്യു സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് വാസുദേവൻ നായർ, സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ഗോപി, ജില്ലാ ട്രഷറർ ജയറാം  എന്നിവർ സംസാരിച്ചു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *