May 18, 2024

അവാര്‍ഡുകളുടെ പെരുമഴയില്‍ കൊയിലേരി ഉദയ വായനശാല

0
 മാനന്തവാടി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുളള അവാര്‍ഡ് കൊയിലേരി ഉദയ വായനശാലക്ക്.
2020ല്‍ അവാര്‍ഡുകളുടെ പെരുമഴയില്‍ ഈ വായനശാല.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മാനന്തവാടി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയായി കൊയിലേരി  ഉദയ വായനശാലയെ തെരഞ്ഞെടുത്തു. ഉദയ വായനശാലയുടെ നേതൃത്വത്തില്‍ മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദയ ഫുട്‌ബോള്‍ വേദിയിലാണ് സംസ്ഥാന ലൈബ്രറികൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം
അവാര്‍ഡ് പ്രഖ്യാപിച്ചത്. സംസ്ഥാന ലൈബ്രറികൗണ്‍സിലിന്റെ ജില്ലാ തല പാലിയേറ്റീവ് പുരസ്‌ക്കാരവും, നെഹ്‌റുയുവകേന്ദ്രയുടെ ജില്ലയിലെ ഏറ്റവും മികച്ച ക്ലബിനുളള അവാര്‍ഡും ഏതാനും മാസംമുമ്പ് ഉദയയെ തേടിയെത്തി.
ഉദയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലൂടെ ഒട്ടനവധി ജീവകാരുണ്യ പദ്ധതികളാണ് കഴിഞ്ഞകാലങ്ങളില്‍ ഉദയ ചെയ്തത്. വായനശാലയുടെ തനത് പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒട്ടനവധി സാമുഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ജന പങ്കാളിത്തതോടെ കഴിഞ്ഞകാലങ്ങളില്‍ ഈ വായനശാല ചെയ്തു. പ്രളയാനന്തരസഹായമായി 6800 കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റുകളും, 1000 കൂടുംബങ്ങള്‍ക്ക് സോളാര്‍പാനല്‍ലൈറ്റുകളും മാനന്തവാടിതാലൂക്കില്‍ ഈ വായനശാലയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ അന്നവും വെളിച്ചവും എന്ന പേരില്‍ ഉദയ വായനശാലയുടെ നേതൃത്വത്തില്‍ നല്‍കിയതും ശ്രദ്ധേയമായി. 8000 പുസ്തകങ്ങളും വിവിധ ഉപസമിതികളിലായി 500ല്‍ പരം അംഗങ്ങളുമുളള ഉദയ സ്ത്രീകളുടെ വലിയ പങ്കാളിത്തമുളള ഗ്രന്ഥശാലയാണ്. സ്വന്തമായ സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യങ്ങളുമില്ലാതെയാണ് ഉദയ ഈ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഓരോമാസവും വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ചിത്രരചന ക്യാമ്പ്, നൃത്ത പഠന പരിശീലനം, നേത്രത്വ പരിശീലന ക്ലാസുകള്‍ എന്നിവയെല്ലാം വായനയ്ക്കപ്പുറം ഈ ഗ്രന്ഥാലശാലയില്‍ നടന്നുവരുന്നു. സ്വന്തമായി സ്ഥലം വാങ്ങി ആധുനിക രീതിയിലുളള റഫറന്‍സ് കെട്ടിടം പണയുക എന്നതാണ് ഉദയയുടെ ലക്ഷ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *