വരച്ചാര്‍ത്ത്: മ്യൂറല്‍ ചിത്രകലകളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും 23 മുതല്‍ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ:
നബാര്‍ഡും – കല്‍പ്പറ്റ ആസ്ഥാനമായ ജീവന്‍ ജ്യോതി സാമൂഹ്യവികസന സംഘടനയും ചേര്‍ന്ന് കുടുംബശ്രീ, ഖാദിബോര്‍ഡ്, എന്‍ ഊര് എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന മ്യൂറല്‍ ചിത്രകലകളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഈ മാസം 23 മുതല്‍ 27 വരെ കല്‍പ്പറ്റയില്‍ നടക്കും. വരച്ചാര്‍ത്ത് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി കേരളീയ പാരമ്പര്യ ചുമര്‍ ചിത്രങ്ങളുടെയും ഛായാചിത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും, രജനയും ഉണ്ടാകും. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിട്ടുള്ളത്.
ജീവന്‍ ജ്യോതി ചിത്രമാല മ്യൂറല്‍ പാലസ് ക്ലസ്റ്ററുകളുടെ മ്യൂറല്‍ സാരികള്‍, ഷാളുകള്‍, ചുരിദാര്‍, ഷര്‍ട്ട്, മ്യൂറല്‍ ക്യാന്‍വാസ്, മ്യൂറല്‍ ബാംബൂ ഉല്‍പന്നങ്ങള്‍, മ്യൂറല്‍ കളിമണ്‍ പാത്രങ്ങള്‍, വിവിധയിനം നെറ്റിപ്പട്ടങ്ങള്‍, വിവിധയിനം പെയ്ന്റിംഗുകള്‍, ജില്ലാ കുടുംബശ്രീ, എന്‍ ഊര്, ഖാദി ബോര്‍ഡ് നബാര്‍ഡ് പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവരുടെ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി വി.എ. അഗസ്തി ചെയര്‍മാനായും, പി.എം.പത്രോസ് ജനറല്‍ കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ചു. മറ്റ് ഭാരവാഹികള്‍ എം.സുമേഷ് (പബ്ലിസിറ്റി കണ്‍വീനര്‍), സണ്ണി ആലഞ്ചേരില്‍ (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), പി.സാജിത (എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍).





Leave a Reply