September 3, 2026

സംസ്ഥാനത്തെ ആദ്യത്തെ ഹരിത സമിതി ഉദ്ഘാടനം 15 ന്

0
IMG-20200213-WA0251.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സാമൂഹ്യ വനവൽക്കരണ വിഭാഗം നോർത്തേൺ റീജിയൺ വയനാട് ഡിവിഷന്  കീഴിൽ വരുന്ന ബ്ളോക്ക് പങ്കാളിത്ത ഹരിത സമിതിയുടെ സൂക്ഷ്മാ സുത്രണ രേഖ കൈമാറ്റവും പ്രവർത്തി ഉദ്ഘാടനവും ഈ മാസം 15ന് നടക്കുമെന്ന് മാനന്തവാടി ബ്ളോക്ക് ഹരിത സമിതി ചെയർമാൻ ടി സി ജോസഫ്, എക്‌സിക്യുട്ടീവ് അംഗം ക്ളീറ്റസ് കിഴക്കേമണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് എല്ലാ ബ്ളോക്ക് പഞ്ചായത്ത് പരിധികളിലും പങ്കാളിത്ത ഹരിത സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു ഇതിന്റ് അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റ് ആഘാതം കുറക്കുന്നതിനായി കാർബൺ സംഭരണത്തോടൊപ്പം ജൈവ വൈവിധ്യ സംരക്ഷണം, ജലസ്രോതസ്സുകളുടെ പുനർജീവനം, ജൈവകൃഷി പ്രോത്സാഹനം, മൃഗ സംരക്ഷണം, വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുന: സ്ഥാപിക്കൽ, സുസ്ഥിര ജീവനം തുടങ്ങിയ പാരിസ്ഥിതിക സംരക്ഷണങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള ഹരിതവത്ക്കരണത്തിനാണ് സമിതികൾ ലക്ഷ്യമിടുന്നത്. ആദിവാസി ഗോത്ര സമൂഹം ഉൾപ്പെടുന്ന വയനാടിന് പ്രകൃതിയോടിണങ്ങിയ കാർഷിക സംസ്കൃതിയുടെ ഒരു ഭൂതകാലമുണ്ടായിരുന്നു അതിൽ നിന്നുള്ള മാറ്റവും ഭൂവിനിയോഗവും മണ്ണിനെയും മനുഷ്യനെയും രോഗാതുരമാക്കി.കാലാവസ്ഥ വ്യതിയാനവും, പ്രകൃതി ദുരന്തങ്ങളും തുടർകഥയായി ഈ തിരിച്ചറിവിൽ ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും ഉൾപ്പെടുന്ന വിവിധ വകുപ്പുകൾ കൂടിയാലോചിച്ച് തയ്യാറാക്കിയ മൈക്രോ പ്ളാൻ ചടങ്ങിൽ ജില്ലക്ക് കൈമാറും.രാവിലെ 10 മണിക്ക് നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ പരിസരത്തെ ഗിബ്സ് ഹാളിൽ നടക്കുന്ന ചടങ്ങിന്റെ  ഉദ്ഘാടനം ഒ ആർ കേളു എം എൽ എ നിർവ്വഹിക്കും.ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *