September 4, 2026

ഡ്രൈവർ കുഴഞ്ഞുവീണു. : വൻ അപകടത്തിൽ നിന്ന് കെ.എസ്.ആർ. ബസ് രക്ഷപ്പെട്ടു.

0
IMG_20200214_120228.png
By ന്യൂസ് വയനാട് ബ്യൂറോ
ഡ്രൈവർ കുഴഞ്ഞുവീണു. : വൻ അപകടത്തിൽ കെ.എസ്.ആർ. ബസ് രക്ഷപ്പെട്ടു. നിറയെ യാത്രക്കാരുമായി 

ബത്തേരി ഡിപ്പോയില്‍ നിന്നും പാട്ടവയലിലേക്ക് സര്‍വ്വീസ് നടത്തിയ ആര്‍.എ.സി 259 നമ്പര്‍ ബസാണ്  അപകടത്ത്തിൽ നിന്ന് രക്ഷപ്പെട്ടത്. . യാത്രക്കാരുമായി പോകുന്നതിനിടെ രാവിലെ പത്തരയോടെ നൂല്‍പ്പുഴ പാലത്തിനു സമീപം വെച്ചാണ് സംഭവം.ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജയരാജന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചു നിന്നു. കുഴഞ്ഞ് വീണ ഡ്രൈവറെ ബത്തേരി താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തതിൽ ആർക്കും  പരിക്കില്ല.  ബസ് മരക്കുറ്റിയില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *