ഹവിൽദാർ വി.വി. വസന്തകുമാറിനെ അനുസ്മരിച്ച് നാട്: സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത് നൂറ് കണക്കിനാളുകൾ .
കൽപ്പറ്റ:
പുൽവാമയിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി സി.ആർ.പി.എഫ് ഹവിൽദാർ വി.വി. വസന്തകുമാറിൻ്റെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ച് ജന്മനാട്. ഒന്നാം ചരമ വാർഷികത്തിൽ നൂറു കണക്കിനാളുകൾ തൃക്കൈപ്പറ്റയിലെ വാഴക്കണ്ടിയിലെ തറവാട്ടു ശ്മശാനത്തിലെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
2019 ഫെബ്രുവരി 14 ന് പുൽവാമ യിൽ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് തൃക്കൈപ്പറ്റ സ്വദേശി വസന്ത് കുമാർ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. രക്ത സാക്ഷി ദിനത്തിൽ ജന്മനാട് ധീര ജവാന് ആദരാഞ്ജലികളർപ്പിച്ചു. തൃക്കൈപ്പറ്റയിലെ തറവാട്ട് ശ്മശാനത്തിൽ നിർമ്മിച്ച സ്മൃതി മണ്ഡപത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ
നൂറുകണക്കിനാളുകൾ പുഷ്പാർച്ചന നടത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ, സി.ആർ പി എഫ് മേജർ വാഞ്ചീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ധീര ജവാൻ വസന്ത് കുമാറിൻ്റെ ഭാര്യ ഷീനയും മക്കളും വസന്തകുമാറിന്റ അമ്മ ശാന്തയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് വിതുമ്പി ഷീന.
വയനാട് പൂക്കോടുള്ള കേരള വെറ്ററിനറി സർവകലാശാലയിൽ ഓഫീസ് അസിസ്റ്റൻറായി താൽക്കാലിക ജീവനക്കാരിയായിരുന്ന ഷീനക്ക് സംസ്ഥാന സർക്കാർ സ്ഥിര നിയമനം നൽകിയിരുന്നു . രണ്ടു മക്കളും കൽറ്റയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുകയാണ്. സംസ്ഥാന സർക്കാർ അനുവദിച്ച വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
വസന്തകുമാറിന്റെ ജന്മനാടായ വൈത്തിരിയിലും അനുസ്മരണയോഗം നടന്നു.നിരവധി പേരാണ് ഇവിടെയും
ധീരസൈനികന്റെ ഓർമ്മകളിൽ പുഷ്പാർച്ചനക്കായെത്തിയത്.





Leave a Reply