November 13, 2026

മാനന്തവാടി നഗരസഭക്ക് മുമ്പിൽ മത്സ്യം വിറ്റ് കൗൺസിലർമാരുടെ പ്രതിഷേധം.

0
IMG-20200214-WA0087.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയിലെ മത്സ്യ മാർക്കറ്റ് വിഷയത്തിൽ  സമരം കടുപ്പിച്ച് യു.ഡി.എഫ്.ഇന്ന് നടന്ന ഭരണ സമിതി യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുൻപിൽ മത്സ്യം വിറ്റ് പ്രതിഷേധത്തിന്റെ വേറിട്ട മാതൃകയായി.അതെ സമയം പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഭരണപക്ഷം. മീൻ വിറ്റ് പ്രതിഷേധം മാനന്തവാടിക്കാർക്ക് വേറിട്ട മാതൃകയുമായി.

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ മാർക്കറ്റിൽ നിന്നും വിഷം കലർന്ന മത്സ്യം വിറ്റതും കഴിഞ്ഞ ഒരു വർഷമായി നിർമ്മാണത്തിലിരിക്കുന്ന മാർക്കറ്റ് തുറന്നുകൊടുക്കാത്തതുമാണ് വേറിട്ട പ്രതിഷേധത്തിന് യു.ഡി.എഫ് കൗൺസിലർമാർക്ക് പ്രചോദനമായത്.ഭരണ സമിതി യോഗം തുടങ്ങി 10 മിനുട്ട് കഴിഞ്ഞ് ഹാളിലെത്തിയ യു.ഡി.എഫ് കൗൺസിലർമാർ അടിയന്തര പ്രാധാന്യത്തോടെ മാർക്കറ്റ് വിഷയം പരിഗണനക്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് കൂട്ടാകാതെ അജണ്ട വായിച്ച് ഭരണപക്ഷം നടപടികൾ പൂർത്തികരിക്കാൻ തുടങ്ങിയതോടെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാഗ്വാദത്തിൽ എത്തി.  തുടർന്ന് യോഗം ബഹിഷ്ക്കരിച്ച യു.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക് മുൻപിൽ മത്സ്യം വിറ്റ് പ്രതിക്ഷേധിക്കുകയായിരുന്നു. 
അേതേ  സമയം പ്രതിപക്ഷത്തിന്റേത്  രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മലിനീകരണ ബോർഡിന്റെയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മാർക്കറ്റ് ഉടൻ തുറന്നുകൊടുക്കുമെന്നും ചെയർമാൻ വി.ആർ.പ്രവീജ് പറഞ്ഞു.  മാനന്തവാടി മാർക്കറ്റിലെ വിഷയം വരും ദിവസങ്ങളിലും ചൂടേറിയ ചർച്ചകൾക്ക് വേദിയാകുമെന്ന കാര്യം ഉറപ്പാണ്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *