കല്‍പ്പറ്റ ക്ഷീരോല്‍പാദക സംഘത്തിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘം
കല്‍പ്പറ്റ: കല്‍പ്പറ്റ ക്ഷീരോല്‍പാദക സംഘത്തിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമമ്മളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ ആവശ്യമുന്നയിച്ച് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറുടെ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സി.കെ ശിവരാമന്‍, വി.എം റഷീദ്, എം.റ്റി ഫിലിപ്പ്, എം പ്രഭാകരന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയ വീഴ്ചകള്‍ സംഘാംഗങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ജനറല്‍ബോഡിയില്‍ അവതരിപ്പിക്കാതിരിക്കുകയാണ് ഭരണസമിതി. കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പിന്നീട് ചേര്‍ന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കേണ്ട ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് ഭരണസമിതി അറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു. ഗുരുതരമായ ന്യൂനതകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ഇവര്‍ അവകാശപ്പെട്ടു. സംഘത്തില്‍ അളക്കുന്ന പാലില്‍ 90 ശതമാനവും പ്രാദേശികമായി വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ലിറ്ററിന് 46 രൂപ തോതില്‍ ഈടാക്കുന്ന ഇതേപാലിന് കര്‍ഷകന് ലഭിക്കുന്ന ഏറ്റവും കൂടിയ തുക 35 രൂപയാണ്. കര്‍ഷകന് യാതൊരു ആശ്വാസ പദ്ധതികളും സംഘത്തില്‍ നടപ്പിലാക്കുന്നുമില്ല. ക്ഷീരവകുപ്പിലെ ഉദ്യോഗസ്ഥരെ ഈ വിഷയങ്ങള്‍ ധരിപ്പിച്ചിട്ടും ഇവര്‍ കാര്യമായ നടപടികളൊന്നുമെടുക്കാതെ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ക്ഷീരസംഘത്തിനെതിരെ രംഗത്ത് വന്നതെന്നും ഭാരവാഹലകള്‍ പറഞ്ഞു. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തന്‍പ്രമാണിത്തമാണ് സംഘത്തില്‍ നടക്കുന്നതെന്നും ഇവര്‍ നടത്തിയ സാമ്പത്തിക തിരിമറികളടക്കം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു.





Leave a Reply