September 4, 2026

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജേക്കബ് വിഭാഗം

0
IMG-20200214-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജേക്കബ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി സെബാസ്റ്റ്യൻ  പറഞ്ഞു. മുങ്ങുന്ന കപ്പലിലേക്ക് സാമാന്യം ബോധമുള്ള ആരും ചെന്ന് ചാടുകയില്ല. അത് ആത്മത്യാപരമാണെന്ന് എല്ലാവര്‍ക്കുമറിയാം. മാത്രമല്ല യു.ഡി.എഫില്‍ വേണ്ടുന്ന എല്ലാ പരിഗണനകളും നിലവില്‍ ജേക്കബ് വിഭാഗത്തിന് ലഭിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് യു.ഡി.എഫില്‍ തന്നെയുള്ള ഒരു പാര്‍ട്ടിയിലേക്ക് തങ്ങള്‍ ലയിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ചെയര്‍മാന്‍ അടക്കം ചിലര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇങ്ങിനെയൊരു ചര്‍ച്ച ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ഭാരവാഹികള്‍ ഒന്നടങ്കം എതിര്‍ത്തതാണ്. ഇത്തരത്തിലൊരു കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തത് തന്നെ ശരിയായില്ലെന്ന നിലപാടായിരുന്നു ബഹുഭൂരിപക്ഷം അംഗങ്ങള്‍ക്കും. എന്നാല്‍ നിലവിലെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ജോര്‍ജ് ജോസഫ്, കെ.വി ഫിലിപ്പ്, മോഹനന്‍ പിള്ള എന്നിവരുടെ പേരില്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ ധാരണയായെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും ഇന്ന കോട്ടയത്ത് ചേരുന്ന ഹൈപ്പവര്‍ കമ്മിറ്റി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്നും എം.സി  സെബാസ്റ്റ്യൻ

 പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *