May 2, 2024

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം.: മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും

0


സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന് ജില്ലയൊരുങ്ങി. വൈത്തിരി വില്ലേജ് റിസോര്‍ട്ട്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനം എന്നിവടങ്ങളിലാണ് പരിപാടികള്‍ നടക്കുക.  ഫെബ്രുവരി 17, 18, 19 തീയ്യതികളില്‍ നടക്കുന്ന ദിനാഘോഷത്തിന്റെ പ്രധാന വേദി വൈത്തിരി വില്ലേജ് റിസോര്‍ട്ടിലാണ്. എസ്.കെ.എം.ജെ സ്‌കൂള്‍ മൈതനാത്ത് പൊതുജനങ്ങള്‍ക്കായി പ്രത്യേകം പ്രദര്‍ശന സ്റ്റാളും സജ്ജീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ത്രിതല പഞ്ചായത്തു കളിലേയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ മൂവായിരത്തിലേറെ പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ ത്രിതല പഞ്ചായത്തുകളും സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുടെയും സ്റ്റാളുകളുണ്ടാകും.  ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്റെ ഉപജ്ഞാതാവായ ഡോ.ബല്‍വന്ത്‌റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19 ആണ് സംസ്ഥാനത്ത് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.
   പഞ്ചായത്ത് ദിനാഘോഷം 18 ന് രാവിലെ 10 ന് വൈത്തിരി റിസോര്‍ട്ടില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ ശൈലജ, ഡോ.കെ.ടി ജലീല്‍, പ്രൊഫ.സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന്‍, കെ.കൃഷ്ണന്‍ കുട്ടി എന്നിവര്‍ വിവിധ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രതിനിധി സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മികച്ച പഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി വിതരണം ചെയ്യും. 
  ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ  പ്രദര്‍ശന മേളയുടെ ഉദ്ഘാടനം 17 ന് രാവിലെ 10 ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തും.  ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വനിതാ സെമിനാര്‍ ഹരിതകേരള മിഷന്‍ ഡയറക്ടര്‍ ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ദിനാഘോഷ ചടങ്ങുകള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടക്കുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *