അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.
ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ഒഴിവുളള എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി, എല്‍.പി/യു.പി അസിസ്റ്റന്റ്, എം.സി.ആര്‍.ടി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷ ത്തേക്കാണ് നിയമനം. അടുത്ത വര്‍ഷം താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും ഇതോടൊപ്പം നിയമനം നടത്തും.വിഷയങ്ങളില്‍ നിശ്ചിത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം. അവസാന തീയതി മാര്‍ച്ച് 15. റസിഡന്‍ഷ്യല്‍ സ്ഥാപനമായതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപക നൈപുണ്യവും മികവുമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ വെയിറ്റേജ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും.





Leave a Reply