ചൂട് :തൊഴിൽ സമയം പുന:ക്രമീകരിച്ചു
പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുന:ക്രമീകരിച്ചു. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുളള സാധ്യത പരിഗണിച്ചാണ് ക്രമീകരണം. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനിടയിൽ എട്ട് മണിക്കൂറായി രിക്കും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയാണ്. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് 3 ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിച്ചിട്ടുണ്ട്. ഉത്തരവ് എല്ലാ തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.





Leave a Reply