May 9, 2026

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം 17 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രത്തിന്റെയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതൽ 21 വരെ ബത്തേരി അധ്യാപക ഭവൻ സെമിനാർ ഹാളിലാണ് പുസ്തകോത്സവം. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവുണ്ടായിരിക്കും. ഫെബ്രുവരി 17ന് വൈകീട്ട് 5 ന് നഗരസഭ ചെയർമാൻ ടി.എൽ. സാബു പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി. സുധാകരന്റെ 'എൻ.എസ്. മാധവൻ – മൊഴിയടയാളങ്ങൾ' എന്ന പുസ്തകം ഒ.കെ. ജോണി പ്രകാശനം ചെയ്യും.  ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പുസ്തകസ്വീകാരം നടത്തും. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ശാന്തി ജോർജ്ജ്, അസിസ്റ്റന്റ് പ്രൊഫസർ ജിൻസ് നെടിയവിള, കോളേജ് യൂണിയൻ വൈസ് ചെയർമാൻ അജ്ഞു റോയ് എന്നിവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *