September 4, 2026

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന് നാാളെ കൽപ്പറ്റയിൽ തുടക്കം

0
logo.png
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ നാളെ  തുടങ്ങും. കല്‍പ്പറ്റയിലും വൈത്തിരിയിലുമായാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. പൊതുജനങ്ങള്‍ക്കായി ഒരുക്കിയ എക്‌സിബിഷന്‍ ഉദ്ഘാടനം നാളെ 10ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈത്തിരി ഗ്രാമപഞ്ചായത്ത് അധ്യക്ഷ വി ഉഷാകുമാരി അധ്യക്ഷത വഹിക്കും. വയനാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി സീമ, കല്‍പ്പറ്റ നഗരസഭ അധ്യക്ഷ സനിത ജഗതീഷ്, എക്‌സിബിഷന്‍ സബ് കമ്മിറ്റി അധ്യക്ഷന്‍ പി ഭരതന്‍, കണ്‍വീനര്‍ ബോബന്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം വൈത്തിരി വില്ലേജില്‍ 10:30 ന് സംസ്ഥാന തല ക്വിസ് മത്സരത്തിന്റെ ഫൈനലും നടക്കും. നവകേരള നിര്‍മിതിയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ 
രണ്ടു മണിക്ക് എസ്‌കെഎംജെ സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്യും. കെ.ജി.പി.എ പ്രസിഡന്റ് അഡ്വ. കെ തുളസി ടീച്ചര്‍ അധ്യക്ഷത വഹിക്കും. കെ.ജി.പി.എ സംസ്ഥാന സെക്രട്ടറി ബീനാ വിജയന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, മിനി സുകുമാരന്‍, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. വയനാട് ഡി.ഡി.പി ടിമ്പിള്‍ മാഗി പി.എസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *