April 28, 2024

വേറിട്ട കാഴ്ചകളൊരുക്കി പ്രത്യേക എക്‌സിബിഷന്‍ കൽപ്പറ്റയിൽ നാളെ തുടങ്ങും.

0


കല്‍പ്പറ്റ:
 സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വേറിട്ട വിഭവങ്ങളേറെ. അറിവും അനുഭവവും രുചിയും പകരുന്ന കാഴ്ചകളും ഉല്‍പ്പന്നങ്ങളുമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഗ്രമ പഞ്ചായത്തുകളും കുടുംബശ്രീയും സ്വകാര്യ സംരംഭകരുമാണ് പ്രദര്‍ശന പന്തലില്‍ 54 സ്റ്റാളുകള്‍ ഒരുക്കിയത്.  പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ ബദലായി ഉപയോഗിക്കാവുന്ന വിവിധ ഇനം പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിരയും എക്‌സിബിഷനിലുണ്ട്. തൃക്കൈപ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉറവ് വൈവിധ്യമാര്‍ന്ന മുള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. വയനാട്ടിലെ ഗോത്ര സമുദായങ്ങളുടെ സംസ്‌ക്കാരവും അചാരാനുഷ്ടാനങ്ങളും ചിത്രങ്ങളിലൂടേയും വിഡിയോയിലൂടേയും വിവരിക്കുന്ന പ്രത്യേക പ്രദര്‍ശനവം എക്‌സിബിഷന്റെ സവിശേഷതയാണ്.  വിനോദ് വെള്ളമുണ്ടയാണ് ഈ ഫോട്ടോ പ്രദര്‍ശനം ഒരുക്കുന്നത്. പ്രകൃതിദത്തമായ ഉറവിട മാലിന്യ സംസ്‌ക്കരണ രീതി പരിചയപ്പെടുത്തുന്ന സ്റ്റാളും ഉണ്ട്. കളിമണ്ണില്‍ നിര്‍മിച്ച ജൈവ സംസ്‌ക്കരണ ഭരണികളാണ് ഇതിന്റെ സവിശേഷത. കൂടാതെ വയനാടന്റെ തനത് രുചികളും ഗോത്ര വിഭവങ്ങളും വിളമ്പുന്ന ഭക്ഷ്യമേളയും എക്‌സിബിഷനിലുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *