ജെ.സി.ഐ കൽപ്പറ്റ പ്രതിഭകളെ ആദരിച്ചു.
കൽപ്പറ്റ : ജെസിഐ കൽപ്പറ്റയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും കുടുംബ സംഗമവും സംഘടിപ്പിച്ചു.മികച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ എയ്ഡഡ് ടീച്ചേർസ് അസോസിയേഷൻ അവാർഡ് ജേതാവായ അബ്രഹാം ഇ.വി,എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സുജിഷ മനൂപ്, ബിസിനസ് രംഗത്തെ മികവിന് അരുൺ ജ്യോതി മത്തിയാസ്, എൽ എൽ ബി ബിരുദം കരസ്ഥമാക്കിയ എൽദോ പൗലോസ് എന്നിവരെ ജെസിഐ കൽപ്പറ്റ പ്രസിഡന്റ് സുരേഷ് സൂര്യ ആദരിച്ചു. ടി എൻ ശ്രീജിത്ത്, കെവി വിനീത്, പി ഇ ഷംസുദ്ധീൻ, ജയൻ കോണിക്ക,കെ അനൂപ്, വി എം മനൂപ്, ഡോ. ഷാനവാസ് പള്ളിയാൽ, റെനിൽ മാത്യുസ്,പ്രകാശ് സംഗീതിക, സജീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.





Leave a Reply