April 28, 2024

​ഐ.എസ്​.ആർ.ഒ അവധിക്കാല ശാസ്ത്ര ക്യാമ്പിന് ഇപ്പോൾ അപേക്ഷിക്കാം.

0
അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം
ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള നമ്മുടെ മക്കൾക്ക്​  ഈ  അവധിക്കാലത്ത്​ ഒരു മികച്ച അവസരം…
 ​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന *യുവിക* എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ്  പങ്കെടുക്കാനാവുക…
 മെയ്​ 11 മുതൽ 22 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം…
അഹ്​മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം  എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന്​ പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്​, താമസ ചെലവ്​, ഭക്ഷണം, മറ്റ്​ വസ്​തുക്കൾ ഇവയുടെ ചിലവുകളെല്ലാം ​ഐ.എസ്​.ആർ.ഒ വഹിക്കും…
താത്പര്യമുള്ളവർ പങ്കെടുക്കുക…
  
https://www.isro.gov.in/update/22-jan-2020/young-scientist-programme-2020   എന്ന ലിങ്ക്​ മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കുക…
എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്​, ജില്ലാ/സംസ്​ഥാന കലാകായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്​, എൻ.സി.സി,സ്​കൗട്ട്​ എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർ എന്നിവർക്ക് മുൻതൂക്കം ലഭിക്കും.​..
കുടുംബ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.. ഏതെങ്കിലും മക്കൾക്ക്​ ഉപകാരപ്പെട്ടാൽ അത്രയും സന്തോഷം…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *