September 26, 2026

ലൈസൻസ് പുതുക്കി നൽകുന്നില്ല :ഉടമകൾ 25-ന് വയനാട്ടിൽ ഹോട്ടലുകൾ അടച്ചിട്ട് മാർച്ചും ധർണ്ണയും നടത്തും.

0
IMG-20200217-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലൈസൻസ്  പുതുക്കി നൽകുന്നില്ല :ഉടമകൾ 25-ന് ഹോട്ടലുകൾ അടച്ചിടും
കൽപ്പറ്റ:
വയനാട്ടിൽ  25ന്  ഹോട്ടലുകൾ  അടച്ചിട്ട്  മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് ഭക്ഷ്യവിതരണ മേഖലയിലുള്ളവർ മാർച്ച് നടത്തും.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ,വയനാട് ടൂറിസം അസോസിയേഷൻ , കേരള കാറ്ററിങ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 25 വയനാട് ജില്ലയിലെ ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുന്നത്. ഹോട്ടൽ  മേഖല നേരിടുന്ന വിവിധ വിഷയങ്ങളിൽ  സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന്  ഭാരവാഹികൾ  ആരോപിച്ചു   ഇതുമൂലം  ഹോട്ടൽ മേഖല പല വലിയ പ്രതിസന്ധി നേരിടുകയാണ്. പതിനായിരങ്ങൾ ഉപജീവനത്തിനായി സ്വയം തൊഴിൽ കണ്ടെത്തി നടത്തുന്ന ഈ മേഖലയെ തകർക്കുന്ന നയങ്ങളാണ് ആണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് . 
നിസ്സാര  കാരണങ്ങളുടെ  പേരിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിപത്രം നിഷേധിക്കുകയാണ്  . മലിനീകരണ നിയന്ത്രണ ബോർഡിന്റെ  രേഖകളില്ല  എന്ന കാരണം പറഞ്ഞാണ് ആണ്  തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ്  പുതുക്കി നൽകാതിരിക്കുന്നത്.
വയനാട്ടിൽ മാത്രമാണ്  ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഹോട്ടലുടമകളെ പീഡിപ്പിക്കുന്ന നയം  തുടരുന്നതെന്നും  ഭാരവാഹികൾ പറഞ്ഞു.
 പ്രത്യക്ഷമായും  പരോക്ഷമായും  ലക്ഷക്കണക്കിന് പേരുടെ  ജീവിത മാർഗമാണിത്   കേരള ഹോട്ടൽ ആൻഡ് ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ,   ബേക്കറികൾ മറ്റ് അനുബന്ധ മേഖലകളിൽ  ഉള്ളവരും 25ന്   മലിനീകരണ നിയന്ത്രണ ബോർഡ്  ജില്ലാ  ഓഫീസിലേക്ക്  മാർച്ച് നടത്തും. രണ്ടു പ്രളയങ്ങൾ തകർത്ത് അത് വയനാട്ടിൽ  ഉപജീവനത്തിനുവേണ്ടി വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഇപ്പോൾ ചെറുകിട വ്യവസായങ്ങളും  ടൂറിസം മേഖലയും ഹോട്ടൽ വ്യാപാരത്തെയും  തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും എന്നും ഭാരവാഹികൾ പറഞ്ഞു. രാവിലെ പത്തുമണിക്ക് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക്  മാർച്ചും  തുടർന്ന് ധർണയും നടത്തും . 9.30 ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും  മാർച്ച്  ആരംഭിക്കും. വാർത്താസമ്മേളനത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ  വയനാട് ജില്ലാ  പ്രസിഡണ്ട്   സാജൻ പൊരുന്നിക്കൽ ,  ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ , വയനാട്  ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അനീഷ് ബി നായർ, ജറൽ സെക്രട്ടറി അലി ബ്രാൻ , കേരള കാറ്ററിങ് അസോസിയേഷൻ പ്രസിഡണ്ട്  ചന്ദ്രൻ , സെക്രട്ടറി  കെ സി  ജയൻ എന്നിവർ അവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *