August 13, 2026

സ്ത്രീകള്‍ക്കെതിരായ അബദ്ധ ധാരണകള്‍ തിരുത്തേണ്ട കാലം അതിക്രമിച്ചു: ഡോ. മൃദുല്‍ ഈപ്പന്‍

0
Mritul-Eepan-speaking.jpg
By ന്യൂസ് വയനാട് ബ്യൂറോ



കല്‍പ്പറ്റ:
 തദ്ദേശ ഭരണ തലങ്ങളിലും മറ്റും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചെങ്കിലും സമൂഹത്തില്‍ അടിസ്ഥാന പരമായി ലിംഗ അസമത്വം മാറ്റമില്ലാതെ തുടരുന്നുവെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു. സ്ത്രീകള്‍ക്കായി ഒരു നവകേരളം സൃഷ്ടിക്കണമെങ്കില്‍ അവര്‍ക്കെതിരായുള്ള അബദ്ധ ധാരണകള്‍ തിരുത്തുകയും അവരെ യുക്തിപരമായി ചിന്തിക്കാന്‍ സഹായിക്കുകയുമാണ് വേണ്ടെതെന്നും അവര്‍ പറഞ്ഞു. ലിംഗസമത്വത്തിലൂന്നിയ ചര്‍ച്ചകളില്‍ തന്നെ ഊന്നി നില്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളും സ്ത്രീ മുന്നേറ്റവും എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നയരൂപീകരണത്തില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന് ജെന്‍ഡര്‍ ബജറ്റിങ് നടപ്പിലാക്കിയിരിക്കുന്നത് ഈ ലക്ഷ്യം നേടാനാണെന്നും അവര്‍ പറഞ്ഞു. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സ്ത്രീകള്‍ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിച്ചു കൊണ്ട് സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായി പങ്ക് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ വകയിരുത്തലുകളാണ് ജെന്‍ഡര്‍ ബജറ്റിലൂടെ നടപ്പിലാക്കുന്നത്. ഇത് സ്ത്രീകള്‍ക്കു ഗുണം ചെയ്യുമെങ്കിലും അവര്‍ക്ക് മികച്ച വേതനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതി കൂടി മാറേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് അധ്യക്ഷ ഡോ. ടി എന്‍ സീമ  സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം സ്ത്രീകള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സമൂഹം തയാറാകുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഇതാണ് ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ വ്യക്തമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *