August 13, 2026

പഞ്ചായത്ത് ദിനാഘോഷം: എട്ടു മന്ത്രിമാര്‍ നാളെ വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന സമ്മേളനം  നാളെ  വൈത്തിരി വില്ലേജില്‍ നടക്കും. രാവിലെ 10ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആറു മന്ത്രിമാരും പ്രതിപക്ഷ നേതാവും സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ തദ്ദേശ ഭരണ മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. 

ചടങ്ങില്‍ ആര്‍ദ്രം പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ സംസാരിക്കും. ഹരിത കേരളം മിഷനും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും, പൊതുവിദ്യാഭ്യാസ യഞ്ജവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലും, ഗതാഗതവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സംസാരിക്കും. എംഎല്‍എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവരും പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ സെഷനുകളിലായി സെമിനാറും ചര്‍ച്ചകളും നടക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയി ഇളമണ്‍, മുന്‍ ഡയറക്ടര്‍ ഡോ. പി പി ബാലന്‍, ചേമ്പര്‍ ഓഫ് മേയേഴ്‌സ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിക്കും. 

'തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സാമ്പത്തിക സ്വയം പര്യാപ്തതയും' എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ മുന്‍ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ് പ്രഭാഷണം നടത്തും. ഉച്ചയ്ക്കു ശേഷം രണ്ടിന് ദുരന്ത നിവാരണ പദ്ധതിയും തദ്ദേശ ഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റീബില്‍ഡ് കേരള മേധാവിയുമായ ഡോ. വി വേണു വിഷയാവതരണം നടത്തും. തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ മോഡറേറ്ററാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news