മോദിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശരിയായ ഇടതുപക്ഷ ബദൽ ആവശ്യമാണെന്ന് എം.പി.കുഞ്ഞിക്കണാരൻ
വർഗ്ഗീസ് രക്ത സാക്ഷിത്വ അനുസ്മരണ സമ്മേളനം
മാനന്തവാടി: സി.പി.ഐ(എംഎൽ) നേതാവായിരുന്ന സ: വർഗ്ഗീസിന്റെ അമ്പതാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ ആചരിച്ചു. സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു . ആദിവാസികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭൂപ്രശ്നം കേരളം മാറി മാറി ഭരിച്ച മുന്നണികൾക്ക് സാധിച്ചിട്ടില്ല. വൻകിട കോർപ്പറേറ്റുകൾ ഭൂമി കൈയടക്കി വെച്ചിട്ടും അത് പിടിച്ചെടുക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറല്ല . കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കുന്നവരായി സർക്കാർ മാറി തീർന്നിരിക്കുന്നു. മോദി സർക്കാർ നടപ്പാക്കുന്ന യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങളാണ് പിണറായി സർക്കാരും ഉപയോഗിച്ച് ചെറുപ്പക്കാരെ വേട്ടയാടുന്നത്. മോദിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഒരു ശരിയായ ഇടതുപക്ഷ ബദൽ ആവശ്യമാണെന്ന് എം.പി.കുഞ്ഞിക്കണാരൻ വിശദമാക്കി.
യോഗത്തിൽ പി.ടി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്കാരിക എഴുത്തുകാരൻ നിശാന്ത് പരിയാരം, രാജേഷ് അപ്പാട്ട്, കെ.ജി.മനോഹരൻ, പി.എം.ജോർജ്ജ്, കെ.വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. അശോകൻ സ്വാഗതം പറഞ്ഞു





Leave a Reply