August 14, 2026

പരിമിതികള്‍ മറികടന്ന് മുന്നേറാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം : – ടി.എന്‍ സീമ

0
By ന്യൂസ് വയനാട് ബ്യൂറോ



 സമകാലിക ലോകത്ത് സ്ത്രീകള്‍ പരിമിതികള്‍ മറികടന്ന് മുന്നേറാന്‍ പ്രാപ്തരാവണമെന്ന് ഹരിതകേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നവകേരള നിര്‍മ്മിതിയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ വനിത സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പൊതു സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും അസമത്വവും ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനം ആവശ്യമായി വന്നു. സാമൂഹിക അസമത്വങ്ങള്‍ക്ക് ഇടം നല്‍കാതെ എല്ലാ മേഖലകളിലും തുല്യമായി പങ്ക് വഹിച്ച് പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. സമൂഹത്തിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കി അതിക്രമങ്ങളില്ലാത്ത കേരളം സൃഷ്ടിക്കാന്‍ സാധിക്കണമെന്നും ടി.എന്‍ സീമ പറഞ്ഞു. 
   കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ പ്രദര്‍ശന ഹാളില്‍  നടത്തിയ സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, വിമന്‍സ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടി.വി ലക്ഷ്മി, അഡ്വ. വി.സിന്ധു, ഡോ.അമൃത, വയനാട് ഡി.ഡി.പി ടിമ്പില്‍ മാഗി, ബീനാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *