August 13, 2026

പഞ്ചായത്ത് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

0
IMG-20200217-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ആദ്യ പരിപാടിയായ എക്‌സിബിഷന്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുതിയ അറിവും അനുഭവവും നല്‍കാനും പുതിയ ഊര്‍ജം പ്രധാനം ചെയ്യുന്നതിനും ഈ ത്രിദിന സമ്മേളനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈത്തിരി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബി നസീമ, കേരള പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചര്‍, സെക്രട്ടറി വിശ്വംഭര പണിക്കര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി പി.എസ് നന്ദി പറഞ്ഞു.

1500ഓളം മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ആദരിച്ചു. ഉദ്ഘാടന ദിവസം വിവിധ കലാ,കായിക പരിപാടികളും അരങ്ങേറി. 100 വനിതകള്‍ അണിനിരന്ന  ശിങ്കാരമേളം ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *