മരത്തിൽ നിന്ന് വീണ് വൃദ്ധൻ മരിച്ചു
മാനന്തവാടി: കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് വയോധികൻ
മരിച്ചു. എടവക മാങ്ങലാടി കിണറ്റാട്ട് പുതിയ വീട്ടിൽ കുഞ്ഞിരാമൻ നായർ(78)
ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിലെ മരത്തിൽ നിന്ന് വീണ
കുഞ്ഞിരാമൻ നായരെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച
ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: അമ്മാളു അമ്മ. മക്കൾ: സൗമിനി, ബാബു, അനിത.
മരുമക്കൾ: ലത, അശോകൻ





Leave a Reply