August 13, 2026

എന്‍ ഊര് പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ബിരുദം യോഗ്യതയുള്ള 18 മുതല്‍ 30 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  അയ്യായിരം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ബയോഡാറ്റ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അപേക്ഷിക്കണം.  അവസാന തീയതി മാര്‍ച്ച് 16.  അപേക്ഷിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, ഡി.ടി.പി.സി. ഓഫീസിനു സമീപം, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്-673122.  ഫോണ്‍ 04936292911, 8921754970.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *