October 21, 2026

വിമുക്തി ചെസ് ടൂര്‍ണമെന്റും ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവും 21ന്

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ബത്തേരി: സംസ്ഥാന വിമുക്തി ലഹരി വര്‍ജന മിഷന്റെ ഭാഗമായി   
മുനിസിപ്പാലിറ്റി, എക്‌സൈസ് വകുപ്പ്,   ഇന്ത്യന്‍ ചെസ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  21നു  രാവലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ ദൊട്ടപ്പന്‍കുളം ഹോട്ടല്‍ ഗ്രാന്റി ഐറിസ് ഓഡിറ്റോറിയത്തില്‍ ജില്ലാതല സീനിയര്‍,ജൂണിയര്‍ പ്രൈസ് മണി ചെസ് ടൂര്‍ണമെന്റും ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനവും നടത്തും. യുവതലമുറയെ ലഹരിവസ്തുക്കളില്‍നിന്നു അകറ്റി കായികലഹരിയിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍. സാബു ഉദ്ഘാടനം ചെയ്യും. ഫിഡെ റേറ്റിംഗ് ഉള്ളവരടക്കം 150ല്‍പരം താരങ്ങള്‍ പങ്കെടുക്കും. വിജയികള്‍ക്ക് 15,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  വാട്‌സ് ആപ്പ് മുഖേന 9446350145(പി.എസ്. വിനീഷ്), 9605020305(വി.ആര്‍. സന്തോഷ്) എന്നീ നമ്പരുകളില്‍ 20നു രാത്രി എട്ടിനു മുമ്പു രജിസ്റ്റര്‍ ചെയ്യണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *