June 14, 2026

വള്ളിയൂർക്കാവ് സോക്കർ സ്റ്റാറിന്റെ എട്ടാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 21 ന് തുടക്കം

0
IMG-20200219-WA0230.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഉദയാരവത്തിന് ശേഷം വള്ളിയൂർക്കാവ് സോക്കർ സ്റ്റാറിന്റെ 8-മത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 21 ന് തുടക്കം.21 മുതൽ മാർച്ച് 8 വരെ വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞകാലങ്ങളിൽ നടത്തിയതുപോലെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തവണയും സെവൻസ് ഫുട്ബോൾ നടത്തുന്നത്.5 കിടപ്പ് രോഗികൾക്കും നിർദ്ധന കുടുംബങ്ങൾക്ക് കിറ്റ് വിതരണവുമാണ് ഇത്തവണയും നടത്താൻ തീരുമാനിച്ചത്.കൊടക്കച്ചിറ ഫിലിപ്പ് മാസ്റ്റർ മെമ്മോറിയൽ എവർറോളിങ്ങ് ടോഫിക്കും, കണ്ണൻ നായർ മെമ്മോറിയൽ റണ്ണർ അപ്പ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ളതാണ് ഫുട് ബോർടൂർണ്ണമെന്റ്. 21 മുതൽ വൈകുന്നേരം 5 മണി മുതലാണ് ടൂർണ്ണമെന്റ് നടക്കുക. 21 ന് നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.കെ.നാരായണൻ, കെ.സി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *