April 26, 2024

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ക്ക് വയനാട്ടിൽ സമാപനം

0
Img 20200219 Wa0196.jpg
പഞ്ചായത്ത് ദിനാഘോഷങ്ങള്‍ക്ക് സമാപിച്ചു. 

കൽപ്പറ്റ : മൂന്നു ദിവസമായി നടന്നു വന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങള്‍ വൈത്തിരിയില്‍ സമാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് വിവിധ ലൈസന്‍സുകള്‍ ലഭിക്കുന്നതിന് സംരഭകര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ നിയമങ്ങളില്‍ ആവശ്യമായി മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക ഭരണകാര്യങ്ങളില്‍ കേരള പഞ്ചായത്ത് അസോസിയേഷനുമായി കൂടിയാലോചിച്ച് മാത്രമെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈകൊണ്ടിട്ടുള്ളൂ. ഈ നിലപാട് തുടരും. പഞ്ചായത്ത് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിലും ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് രണ്ടു പഞ്ചായത്തുകള്‍ ഒഴികെ 939 പഞ്ചായത്തുകളും ഐഎസ്ഒ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നേടിയത് തദ്ദേശ ഭരണ വകുപ്പിന്റെ അഭിമാനം ഉയര്‍ത്തിയെന്നും മന്ത്രി പറഞ്ഞു. ഈ നേട്ടം സാധ്യമാക്കിയ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സേവനങ്ങളില്‍ ഐഎസ്ഒ ഗുണനിലവാരം നിലനിര്‍ത്തേണ്ടതിലാണ് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശ്രദ്ധപതിപ്പിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ത്രിദിന പഞ്ചായത്ത് ദിനാഘോഷം സംഘാടനത്തിന് നേതൃത്വം നല്‍കിയ വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടിമ്പിള്‍ മാഗി പി.എസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കെജിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ വിവിധ പഞ്ചായത്തുകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. വയനാട് ഡി.ഡി.പി ടിമ്പിള്‍ മാഗി നന്ദി പറഞ്ഞു. വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ അയ്യായിരത്തോളം പ്രതിനിധികള്‍ രണ്ടു ദിവസമായി നടന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *