September 3, 2026

യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
യോഗ ഡിപ്ലോമ 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത.  18 വയസ് പൂര്‍ത്തിയാകണം. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന  കോഴ്‌സിന് ആറ് മാസമാണ് കാലാവധി.  അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ടും  എസ്.ആര്‍.സി. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി. സഹിതം അപേക്ഷിച്ചാല്‍ തപാലിലും ലഭിക്കും.  വിവരങ്ങള്‍ www.srccc.in വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 29.  വിവരങ്ങള്‍ക്ക് (വയനാട്) ഫോണ്‍ 9495249588, 9847450454.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *