September 3, 2026

പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0
Block-Panchayath-1-st-Price-Nedumagadu-T-V-M.JPG
By ന്യൂസ് വയനാട് ബ്യൂറോ
 
   സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കെ.ജി.പി.എ ജില്ലാ സെക്രട്ടറിയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബീന വിജയന്‍, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.എന്‍ ഷാജു ശങ്കര്‍, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജി കുര്യന്‍, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പുഷ്‌കലാ ദേവി, തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.കെ സിനി, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം അബ്ദുള്‍ സമദ്, കരുണാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, കോഴിക്കോട് ഡി.ഡി.പി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി. മുരളീധരന്‍ ഉള്‍പ്പെടെ 20 പേര്‍ പ്രതിഭാ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
   സമാപന സമ്മേളനത്തില്‍ കെ.ജി.പി.എ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.തുളസി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കെ.ജി.പി.എ സെക്രട്ടറി കെ. നാരായണന്‍, ക്രൂസ് ചെയര്‍മാന്‍ പി.വി സുനില്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ ചാമുണ്ണി, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ സെക്രട്ടറി സാബു. കെ. ജേക്കബ്ബ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഇന്‍ച്ചാര്‍ജ് അജിത്ത് കുമാര്‍, വയനാട് ഡി.ഡി.പി വി.എസ് ടിമ്പിള്‍ മാഗി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *