June 13, 2026

സോളോ സൈക്കിള്‍ റൈഡിന് സ്വീകരണം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
സൈക്കിള്‍ റൈഡ്: സ്വീകരണം നല്‍കി
മാതൃശിശു വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെയും കല്‍പ്പറ്റ എസ്.കെ.ജെ. സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് നിന്ന് കന്യാകുമാരി വരെയുള്ള സോളോ സൈക്കിള്‍ റൈഡിന് ജില്ലയില്‍ സ്വീകരണം നല്‍കി. ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജിനോയ് അലക്‌സാണ്ടര്‍, അന്‍ഷിദ്, പ്രധാന അധ്യാപകന്‍ എം.കെ.അനില്‍കുമാര്‍, എം.പി.കൃഷ്ണകുമാര്‍, സരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

     കിലയുടെ നേതൃത്വത്തില്‍  കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍  സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വ്യാപനം, വിഷുവിന് ഒരു കണിവെള്ളരി പരിപാടിയുടെ ഉദ്ഘാടനം കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കിക്കൊണ്ട് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.  നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭതലത്തില്‍ കര്‍ഷക ഗ്രൂപ്പുകള്‍ വഴിയും വീട്ടുക്കൂട്ടങ്ങളിലും പച്ചക്കറികൃഷി ചെയ്യും. പച്ചക്കറി വിത്തുകളും, തൈകളും കൃഷി വകുപ്പിന്റെ സഹകരണത്തോടെ ലഭ്യമാകും. ചടങ്ങില്‍ പച്ചപ്പ് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ ആധ്യക്ഷത വഹിച്ചു. ജിജി ജോസഫ്, സി.എം.സുമേഷ്, വി.അരവിന്ദ്, എം.മുരളീധരന്‍, എം.സി.മണി, രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *