May 8, 2024

കാരുണ്യം വിവാഹസംഗമം ശനിയാഴ്ച മില്ലുമുക്കില്‍

0
കല്‍പ്പറ്റ: കണിയാമ്പറ്റ മില്ലുമുക്ക് ആസ്ഥാനമായി 9 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹവും ബൈത്തുറഹ്മ സമര്‍പ്പണവും ശനിയാഴ്ച  മില്ലുമുക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പ്രത്യേകം സജ്ജമാക്കിയ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നികാഹ് കാര്‍മികത്വവും തങ്ങള്‍ നിര്‍വ്വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സമസ്ത ജില്ലാ പ്രസിഡന്‍റ് കെ.ടി ഹംസ മുസ്ലിയാര്‍, കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാര്‍, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംബന്ധിക്കും. വധുവിന് സമ്മാനമായി അഞ്ചുപവന്‍, വരന് മഹ്റായി ഒരു പവന്‍, വധൂവരന്മാര്‍ക്ക് വിവാഹവസ്ത്രങ്ങള്‍ എന്നിവയും നല്‍കും. പരിപാടിയുടെ മുന്നോടിയായി ഇന്ന് രാത്രി വേദിയില്‍ പൗരത്വ ഭേദഗതി നിയമിത്തിനെതിരെ ആസാദി കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. കോണ്‍ഫറന്‍സില്‍ അബ്ദുസ്സമദ് പുക്കാട്, മുഹമ്മദ് കുട്ടിഹസനി, പി. ഇസ്മായില്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ നെല്ലോളി കുഞ്ഞമ്മത്, കണ്‍വീനര്‍ അബ്ബാസ് പുന്നോളി, എം.കെ ഖാദര്‍, നെല്ലോളി അമ്മത്, അമ്മത് പുത്തന്‍പുര, കേളോത്ത് ഇബ്രാഹിം, പള്ളിക്കണ്ടി മൂസ, പുതിയാണ്ടി നാസര്‍, എം.പി ഉസ്മാന്‍, അബൂബക്കര്‍ മുക്രി, പി.എം ജൗഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *