September 3, 2026

കല്ലിക്കെണി ഗവ.എൽ.പി.സ്കൂൾ വാർഷികാഘോഷവും നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

0
IMG_20200221_155238.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ:- മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കല്ലിക്കെണി ഗവൺമെന്റ് എൽ.പി.സ്കൂൾ  അതിന്റെ ഇരുപത്തിരണ്ടാമത് വാർഷികാഘോഷവും നിർമ്മാണം പൂർത്തീകരിച്ച സ്ക്കൂൾ റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ  ജോളി സ്കറിയ നിർവഹിച്ചു, ടോയ്ലറ്റ് ബ്ലോക്ക് ,പച്ചത്തുരുത്ത്, ജൈവ വൈവിധ്യ പാർക്ക് എന്നിവയുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കാപ്പൻ ഹംസ അദ്ധ്യക്ഷനായ സാംസ്കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ യമുന ഉദ്ഘാടനം നിർവഹിച്ചു അധ്യാപക രക്ഷാകർത്തൃസമിതി അദ്ധ്യക്ഷൻ  വിജയൻ സ്വാഗതഭാഷണം നടത്തി അധ്യാപികാധ്യാപകർ സ്വാഗത ഗാനം ആലപിച്ചു പ്രധാനാധ്യാപകൻ .എ.അബ്ദുൾ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു
ജില്ലാ പഞ്ചായത്ത് മെമ്പർ .പി.കെ അനിൽ മുഖ്യപ്രഭാഷണം നടത്തി പ്രഥമ പ്രധാനാധ്യാപകനായ ശ്രീ.രാഘവൻ മാസ്റ്ററെയും, സ്കൂൾ പ്രതിഭകളായ  അനന്യ, അതുല്യ എന്നിവരെയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേഴ്സൺ . ഷഹർബാൻ സൈതലവി ആദരിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജഷീർ പള്ളിവയൽ വാർഡ്  ഹരിദാസൻ, ഉഷ ടീച്ചർ, അജിത ചന്ദ്രൻ, വി.എൻ.ശശീന്ദ്രൻ, ടി.ആർ.നാരായണൻകുട്ടി, മുഹമ്മദ് ബാവ, ലത്തീഫ്, ജെസ്സി, പ്രവീൺ കുമാർ, കൃഷ്ണൻകുട്ടി, കൃഷി ഓഫീസർ മറിയുമ്മ, സൈഫുന്നീസ  പച്ചീരി ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശരണ്യ ടീച്ചർ, രേഷ്മ ടീച്ചർ, അർച്ചന എന്നിവർ ആശംസകൾ അർപ്പിച്ചു, സീനിയർ അസിസ്റ്റൻറ്  രാസ്വി.ആർ നന്ദി രേഖപ്പെടുത്തി
തുടർന്ന് അംഗൺവാടി കുട്ടികൾ, സ്കൂൾ വിദ്യാർത്ഥി _ വിദ്യാർത്ഥിനികൾ, കുടുംബശ്രീ അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപികാ- ധ്യാപകർ, വിവിധ ക്ലബ്ബുകൾ നടത്തിയ കലാപരിപാടികൾ രാത്രി പത്തു മണിയോടെ അവസാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *